ഏകദേശം രണ്ടു ദശാബ്ദക്കാലമായി ആദിമ ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ച അക്കാദമിക് ഗവേഷണങ്ങൾ അത്യന്തം താല്പര്യത്തോടെ പിന്തുടരുന്ന ഒരു സ്വതന്ത്ര പഠിതാവും പ്രഭാഷകനുമാണ്. കൊച്ചി താലൂക്കിലെ കുമ്പളങ്ങിയാണ് സ്വ...voir plusഏകദേശം രണ്ടു ദശാബ്ദക്കാലമായി ആദിമ ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ച അക്കാദമിക് ഗവേഷണങ്ങൾ അത്യന്തം താല്പര്യത്തോടെ പിന്തുടരുന്ന ഒരു സ്വതന്ത്ര പഠിതാവും പ്രഭാഷകനുമാണ്. കൊച്ചി താലൂക്കിലെ കുമ്പളങ്ങിയാണ് സ്വദേശം. നിലവിൽ ദുബൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെക്നിക്കൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നു. ക്രിസ്തീയതയുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളിലും നാസ്തിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ഔദ്യോഗിക പൊതു സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വിശ്വാസിയും സന്ദേഹവാദിയുമെന്ന തന്റെ തന്നെ രണ്ടു വ്യക്തിത്വങ്ങൾ വാദപ്രതിവാദത്തിലേര്‍പ്പെടുന്ന ആശയ സംഘര്‍ഷ വേദിയാണ് തന്റെ ചിന്താമണ്ഡലമെന്ന് തിരിച്ചറിഞ്ഞ്, വിശ്വാസിയുടെ സ്വാഭാവിക പരിമിതികളെ മറികടക്കുവാന്‍, സ്വതന്ത്രമായും വസ്തുനിഷ്ഠമായും ചിന്തിക്കുന്ന ഒരു ചരിത്രകാരന്റെ വീക്ഷണകോണിലൂടെ വിജ്ഞാനത്തിന്റെ പാത തേടിയുള്ള ഒരു യാത്രയുടെ പരിണിതഫലമാണ് ഈ ഗ്രന്ഥം. എഴുത്തുകാരനെക്കുറിച്ച് കൂടുതൽ അറിയുവാൻ denishsebastian.com സന്ദർശിക്കുക.voir moins